Entertainments

സംസ്ഥാന അവാർഡ് അർഹമായ കരങ്ങളിൽ തന്നെ ലഭിച്ചു. ജയസൂര്യ മികച്ച നടൻ, മികച്ച നടി അന്ന ബെൻ

മലയാള സിനിമയിലെ അവിഭാജ്യമായ ഒരു ഘടകമാണ് ജയസൂര്യ. മികച്ച ഒരു പിടി ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ശ്രദ്ധ നേടിയ ഒരു നടനായിരുന്നു ജയസൂര്യ. ജയസൂര്യയ്ക്ക് ഇപ്പോൾ സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുകയാണ്. മികച്ച നടനായി ജയസൂര്യ മാറിയിരിക്കുകയാണ്. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ആയിരുന്നു ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നത്.

അന്ന ബെൻ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഒരു മദ്യപാനിയുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ തന്നെ ചെയ്യുവാൻ വെള്ളം എന്ന സിനിമയിലൂടെ ജയസൂര്യയ്ക്ക് സാധിച്ചിരുന്നു. ചിത്രത്തിൽ താരം അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്ന് നിരവധി ആളുകൾ പറഞ്ഞിരുന്നു. ഇത്രത്തോളം മികച്ച പ്രകടനം ജയസൂര്യയുടെ അഭിനയജീവിതത്തിൽ തന്നെ ഇത് ആദ്യം ആണെന്നാണ് കണ്ടവരെല്ലാം പറഞ്ഞത്.

ഇൻസൾട്ട് ആണ് മുരളി ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെൻറ് എന്ന ചിത്രത്തിലെ ഡയലോഗും ശ്രദ്ധനേടിയിരുന്നു. തീർച്ചയായും ഇത് ജയസൂര്യയ്ക്ക് വേണ്ടി തന്നെയുള്ള പുരസ്കാരമായിരുന്നു.സംസ്ഥാന അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തപ്പോൾ വളരെയധികം സന്തോഷത്തോടെയാണ് ഓരോരുത്തരും ഈ ഒരു വാർത്ത ഇപ്പോൾ അറിയുന്നത്. തീർച്ചയായും ജയസൂര്യ ഇതിനുള്ള അർഹതയുണ്ട് എന്നത് തന്നെയാണ് സത്യം.

സംസ്ഥാന അവാർഡ് അർഹമായ കരങ്ങളിൽ തന്നെ ലഭിച്ചു. ജയസൂര്യ മികച്ച നടൻ, മികച്ച നടി അന്ന ബെൻ
Click to comment

Leave a Reply

Your email address will not be published.

To Top