Entertainments

നീ ബസിന്റെ പുറകെ ഓടുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ആയി. താൻ ആദ്യം ആയി കാർ വാങ്ങാനുള്ള കാരണം ആ നടൻ. തുറന്നു പറഞ്ഞു സിദ്ധിഖ്.

സിദ്ധിഖ്‌ എന്ന നടനെ പറ്റി പ്രത്യേകിച്ചോരു പരിചയപെടുത്താലിന്റെ കാര്യം ഇല്ല. മലയാളികൾക്ക് അത്രത്തോളം സുപരിചിതനായ ഒരു താരമാണ് സിദ്ദിഖ്. എത്രത്തോളം ലാളിത്യത്തോടെ അഭിനയിക്കാൻ സാധിക്കും എന്ന് കാണിച്ചു തന്ന ഒരു വ്യക്തിയായിരുന്നു സിദ്ധിഖ്. ചില ചിത്രങ്ങളിലൊന്നും അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല അദ്ദേഹം ജീവിക്കുക തന്നെയായിരുന്നു. ഇപ്പോൾ താൻ ജീവിതത്തിൽ ആദ്യമായി കാർ വാങ്ങിയ ഒരു അനുഭവത്തെപ്പറ്റി ആണ് സിദ്ദിഖ് തുറന്നു പറയുന്നത്. ആദ്യമായി കാർ വാങ്ങുവാൻ ഉള്ള അഡ്വാൻസ് നൽകുന്നത് ജയറാമിന്റെ അമ്മയാണ് എന്നാണ് സിദ്ദിഖ് പറയുന്നത്. ആ സമയത്ത് ഇൻഹരിഹർനഗർ ഒന്നും ഇറങ്ങിയിട്ടില്ല. എഴുന്നെള്ളിപ്പ് എന്ന ചിത്രത്തിൽ ജയറാമിനൊപ്പം അഭിനയിച്ചതിനു ശേഷം തിരികെ വരുന്ന സമയമാണ്.

അക്കാലത്ത് ജയറാമിന് ഒരു മാരുതി ഉണ്ട്.. ഷൂട്ടിനു ശേഷം തിരികെ പോവുകയായിരുന്നു. അതിനുശേഷം തന്നെ ഫോണിൽ വിളിച്ചു. നീ ഒരു കാറിന് ബുക്ക് ചെയ്യ് എന്ന് പറഞ്ഞു. അപ്പോൾ താൻ പറഞ്ഞു എനിക്ക് അതിനുള്ള സമയം ആയിട്ടില്ല ജയറാം എന്ന്. അപ്പോൾ ജയറാം പറഞ്ഞു നീ ബസിന്റെ പുറകെ ഓടുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ആയി. ഞാൻ ആ സമയത്ത് ബസ് സമയത്ത് കിട്ടുന്നതിനുവേണ്ടി ബസിന് പുറകെ ഓടിയിരുന്നു. ആ സംഭവം ജയറാം കൃത്യമായി കാണുകയും ചെയ്തിരുന്നു. അതാണ് ജയറാം ഓർത്ത് പറഞ്ഞത്.അപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇപ്പോഴും സിനിമയിൽ ഒന്ന് പിടിച്ചു കയറിയതേയുള്ളൂ. ഒരു കാർ വാങ്ങാൻ മാത്രം ഒന്നും ഞാൻ ആയിട്ടില്ല എന്ന്. മാത്രമല്ല കാറിന് അഡ്വാൻസ് കൊടുക്കണം എന്നുണ്ടെങ്കിൽ 25000 രൂപ ആകും.

ആ കാശ് എൻറെ കയ്യിൽ ഇല്ല എന്നും പറഞ്ഞു. ഉടനെ ജയറാം പറഞ്ഞു നീ വീട്ടിലേക്ക് വരൂ ഞാൻ ആ കാശ് തരാമെന്ന് . അന്നൊക്കെ ഒന്നര ലക്ഷം രൂപയാണ് മാരുതി കാറിൻറെ വില. എങ്ങനെയാണ് ബാക്കി ഒന്നേകാൽ ലക്ഷം രൂപ അടയ്ക്കുന്നത് എന്ന ചോദ്യം വന്നു. ഞാൻ അവനോട് പറഞ്ഞു. എങ്കിലും ബാക്കി കാശ് അടക്കാൻ എൻറെ കയ്യിൽ ഇല്ല ജയറാം എന്ന്. അപ്പോൾ ജയറാം പറഞ്ഞു അതൊക്കെ നടന്നുപോകും സിദ്ദിഖ്. എങ്ങനെയെങ്കിലും ഒക്കെ നടക്കും. നീ വീട്ടിലേക്ക് വരൂ എന്ന വാക്കിലാണ് ഞാൻ വണ്ടി എടുക്കാൻ വേണ്ടി അവരുടെ വീട്ടിലേക്ക് ചെല്ലുന്നത്. അവരാണെങ്കിൽ വലിയൊരു ബ്രാഹ്മണ കുടുംബമാണ്. ഈ സമയത്താണ് ജാതിയെപ്പറ്റിയും മതത്തെപ്പറ്റിയും ഒക്കെ സംസാരിക്കേണ്ടത്. എന്നെ കണ്ടതും ജയറാമിന്റെ അമ്മ ഇറങ്ങിവന്നു, അമ്മയെന്നെ പൂജാമുറിയിലേക്ക് ആണ് കൊണ്ടുപോയത്.

അവിടെ ചെന്ന് ഈശ്വരന്മാരുടെ മുൻപിൽ വെച്ചാണ് അമ്മ ആദ്യമായി എൻറെ കയ്യിൽ അഡ്വാൻസായി 25,000 രൂപ തരുന്നത്. അങ്ങനെ ഞാൻ ഷോറൂമിൽ എത്തുന്നത്. ഷോറൂമിലെ ചെന്ന് ഞാൻ അഡ്വാൻസ് നൽകി വണ്ടി ബുക്ക് ചെയ്യുകയും ചെയ്തു. എങ്കിലും ബാക്കി കാശ് എന്ത് ചെയ്യും ഞാൻ ഒരു ബാങ്ക് ലോൺ എടുക്കാം എന്ന് തീരുമാനിച്ചു. ബാങ്കിലേക്ക് പോവുകയായിരുന്നു. ബാങ്കിൽ എത്തിയപ്പോൾ അവർ പറഞ്ഞു ഏകദേശം ഒരു വർഷം 60,000 രൂപ വരുമാനം വേണം. അതിനുവേണ്ടി ഞാൻ ഇൻകം ടാക്സ് അടക്കേണ്ടി വരണമെന്ന്. അങ്ങനെ ജീവിതത്തിലാദ്യമായി 1500 രൂപ ഇൻകം ടാക്സ് ഞാൻ അടയ്ക്കുകയാണ് എന്നാണ് സിദ്ദിഖ് പറയുന്നത്. എൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമായിരുന്നു അത്.

അന്ന് മുതൽ ഇന്ന് അങ്ങോട്ട് ഞാൻ ലക്ഷങ്ങളോളം ഇൻകം ടാക്സ് അടച്ചു. അതെല്ലാം അന്ന് ഞാൻ ഇൻകം ടാക്സിന് വേണ്ടി കാണാൻ എത്തിയ ആൾ തന്നെയാണ് ചെയ്യുന്നത്. എനിക്ക് അങ്ങനെയുള്ള ചില ഇമോഷൻസ് ഒക്കെ ഇപ്പോഴും ഉണ്ട് എന്നാണ് പറയുന്നത്. ആദ്യമായി എനിക്ക് നൽകിയ ജയറാമിന്റെ അമ്മ തന്ന അഡ്വാൻസ് ആണ്. ഓർമ്മയിൽ ചികഞ്ഞെടുത്ത് പറയുകയാണ് സിദ്ദിഖ്. ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് പഴയ കാര്യങ്ങളൊന്നും മറക്കുന്ന ഒരു വ്യക്തിയല്ല സിദ്ദീഖ് എന്നാണ്.

നീ ബസിന്റെ പുറകെ ഓടുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ആയി. താൻ ആദ്യം ആയി കാർ വാങ്ങാനുള്ള കാരണം ആ നടൻ. തുറന്നു പറഞ്ഞു സിദ്ധിഖ്.
1 Comment

1 Comment

  1. Antony Paladini

    22/04/2022 at 2:37 pm

    Aw, this was a really nice post. Taking the time and actual effort to produce a really good article… but what can I say… I put things off a lot and never manage to get nearly anything done.

Leave a Reply

Your email address will not be published.

To Top