News

സ്റ്റാർ മാജിക് തങ്കച്ചനെ തേടി എത്തിയ ഭാഗ്യം കണ്ടോ…? ഇനി സ്റ്റാർ മാജിക്കിൽ ഉണ്ടാകില്ല, കാരണം അറിഞ്ഞു കൈ അടിച്ചു ആരാധകർ.

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രശസ്തനായ താരമാണ് തങ്കച്ചൻ. തിരുവനന്തപുരം ജില്ലയിലെ വിതുര സ്വദേശിയാണ് തങ്കച്ചൻ. നിരവധി ആരാധകരാണ് സ്റ്റാർ മാജിക്ക് പരിപാടിയിലൂടെ തങ്കച്ചന് ലഭിച്ചതോടെ, മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. തങ്കച്ചനോടൊപ്പം കൂടുതലായും അനുമോളുടെ പേരായിരുന്നു ഉയർന്നു കേട്ടിരുന്നത്. അനുമോളും തങ്കച്ചനും ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ വലിയ ഇഷ്ടമായിരുന്നു ആളുകൾക്ക്. മിമിക്രി മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള ഒരു കഴിവ് തങ്കച്ചന് ഉണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നു എന്നാണ് തങ്കച്ചൻ പറയുന്നത്. മൺകട്ട കെട്ടിയ വീട്ടിൽ താമസിച്ചിട്ടുണ്ട്.

9 ആളുകൾ ഒരുമിച്ച് അവിടെ താമസിക്കേണ്ട അവസ്ഥ തനിക്ക് വന്നിട്ടുണ്ട്. മിമിക്രിയിൽ നിന്നാണ് താൻ ഉയർന്നുവന്നത് എന്നും തങ്കച്ചൻ പറയുന്നുണ്ട്. സ്റ്റാർ മാജിക് എന്ന പരിപാടിയായിരുന്നു തങ്കച്ചൻ വലിയൊരു ബ്രേക്ക് തന്നെ സൃഷ്ടിച്ചിരുന്നത്.സ്റ്റാർ മാജിക്കിലേക്ക് ഇനി തങ്കച്ചൻ ഇല്ല എന്നാണ് അറിയാൻ സാധിക്കുന്നത്.. സ്റ്റാർ മാജിക്കിന്റെ നട്ടെല്ല് തന്നെയായിരുന്നു തങ്കച്ചൻ. എന്താണ് ഇതിന് കാരണം എന്ന് അറിഞ്ഞപ്പോൾ ആരാധകരെല്ലാം കൈ അടച്ചിരിക്കുകയാണ്. തങ്കച്ചൻ നായകനായി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം സ്റ്റാർ മാജിക്കിൽ നിന്നും ഇടവേള എടുത്തിരിക്കുന്നത്. തങ്കച്ചൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ കാര്യം അറിയിച്ചത്.

മലയാള സിനിമയിലേക്കുള്ള എന്റെ ആദ്യ നായക പരിവേഷം ലൂയി സ്റ്റീഫൻ സംവിധാനം ചെയ്യുന്ന മാരുതൻ എന്ന സിനിമയിലൂടെ. എല്ലാവരുടെയും ഇതുവരെയുണ്ടായിരുന്ന സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ടൈറ്റിൽ ഞാനിവിടെ അനൗൺസ് ചെയ്യുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻതന്നെ പുറത്തിറങ്ങുന്നത് ആയിരിക്കും എന്നായിരുന്നു താരം കുറിച്ചത് വലിയ സ്വീകാര്യത തന്നെയായിരുന്നു തങ്കച്ചന്റെ ഈ പോസ്റ്റിന് ലഭിച്ചിരുന്നത്. ഒട്ടേറെ പേരാണ് തങ്കച്ചന് ആശംസകളുമായി എത്തിയിരിക്കുന്നത്.

അടുത്ത കാലത്ത് തങ്കച്ചന് ലുലു ഗ്രൂപ്പിന്റെ അമരകാരനായ യൂസഫലി നൽകിയ സമ്മാനമാണ് ശ്രദ്ധനേടുന്നത്. ഒരു സ്വകാര്യ സന്ദർശനത്തിന് വേണ്ടിയായിരുന്നു തങ്കച്ചൻ ദുബായിലെത്തിയത്. അപ്പോഴായിരുന്നു അവിചാരിതമായി അവിടെ നടന്ന മീറ്റിങ്ങിൽ തനിക്ക് ഒന്ന് യൂസഫലിയെ നേരിൽ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹം പങ്കുവച്ചത്. കേട്ട ഉടനെ തന്നെ തങ്കച്ചനെ കാണാനായി യൂസഫലി വളരെ പെട്ടെന്ന് എത്തുകയും ചെയ്‌തു. ഒപ്പം തങ്കച്ചന് ഒരു സ്നേഹ സമ്മാനം നൽകുകയും ചെയ്തു.

സ്റ്റാർ മാജിക് തങ്കച്ചനെ തേടി എത്തിയ ഭാഗ്യം കണ്ടോ…? ഇനി സ്റ്റാർ മാജിക്കിൽ ഉണ്ടാകില്ല, കാരണം അറിഞ്ഞു കൈ അടിച്ചു ആരാധകർ.
Click to comment

Leave a Reply

Your email address will not be published.

To Top