Photos

വീണ്ടും ആരാധകരുടെ മനം കവർന്ന ചിത്രങ്ങളും ആയി വൃദ്ധി മോൾ. ഇത് ക്യൂട്ട്നെസ്സ് ഓവർലോഡ് എന്ന് ആരാധകർ ; ചിത്രങ്ങൾ

അല്ലു അർജുന്റെ ഗാനത്തിനൊപ്പം നൃത്തം വച്ച വൃദ്ധി വിശാൽ എന്ന പെൺകുട്ടിയെ അത്രപെട്ടെന്നൊന്നും ആളുകൾ മറന്നു പോകില്ല. അത്രത്തോളം ഇഷ്ടമായിരുന്നു വൃദ്ധി മോളെ ആളുകൾക്ക്. താൻ അഭിനയിക്കുന്ന സീരിയലിലെ ഒരു സഹതാരത്തിന്റെ വിവാഹത്തിനു വേണ്ടി എത്തിയതായിരുന്നു വൃദ്ധി മോൾ. അപ്പോഴായിരുന്നു തൻറെ പ്രിയപ്പെട്ട നായകൻറെ അതിമനോഹരമായ നൃത്തം അവിടെ കളിക്കാൻ അവസരം ലഭിക്കുന്നത്. പിന്നീട് വൃദ്ധിയുടെ ദിവസം തന്നെയായിരുന്നു. നിമിഷനേരംകൊണ്ട് ആയിരുന്നു ചടുലമായ വൃദ്ധിയുടെ നൃത്തചുവടുകൾ സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തത്.

അന്നേദിവസം എല്ലാവരുടെയും വാട്സപ്പ് സ്റ്റാറ്റസുകൾ വൃദ്ധി മോൾ നിറഞ്ഞുനിന്നു. ഒറ്റ ഡാൻസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി കുട്ടി താരമായി മാറിയ താരത്തെ പിന്നീട് സാറാസ് എന്ന ചിത്രത്തിലും പ്രത്യേക കാണാൻ സാധിച്ചു. അതോടൊപ്പം ടെലിവിഷൻ പ്രോഗ്രാമുകളുടെയും ഫോട്ടോഷൂട്ട് കളുടെയും ഒക്കെ ഭാഗമായി വൃദ്ധികുട്ടി. മലയാളികളുടെ മനസ്സിലേക്ക് ചേക്കേറുകയായിരുന്നു താരം.

ഇൻസ്റ്റഗ്രാമിൽ വൺ മില്യൻ ആരാധകരാണ് ഈ കുട്ടി താരത്തിന് ഉള്ളത്. വെറും ആറുമാസം കൊണ്ട് വൃദ്ധി നേടിയെടുത്തതാണ് ഇത് എന്നതാണ് അത്ഭുതം. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും വൃദ്ധി ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ കറുപ്പിൽ അതീവ സുന്ദരിയായി ആണ് താരം എത്തിയിരിക്കുന്നത്. ഗ്രേ നിറത്തിൽ ഉള്ള ഈകാട്ടു പ്രിൻറ് പാൻറും, കറുപ്പു നിറത്തിലുള്ള ഹൈനെക്ക് ടോപ്പും ആണ് താരം.

അടുത്തിടെയായി വൃദ്ധി മോൾ കുറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ മുൻപിലേക്ക് എത്തിക്കുന്നുണ്ട്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയ പ്രശസ്തിയാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കുട്ടി താരങ്ങളെ ഏറ്റെടുക്കുന്നതിൽ മലയാളികൾ ഒരിക്കലും പിന്നിലല്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിനു പല ഉദാഹരണങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. Alku അർജുനെ കാണിച്ചു തരാം എന്നു പറഞ്ഞുകൊണ്ടായിരുന്നു ആദ്യം അച്ഛൻ വൃദ്ധിയെ അഭിനയിപ്പിക്കുവാൻ ആയി കൊണ്ടുവരുന്നത്.

തന്റെ പ്രിയപ്പെട്ട നടനെ കാണാം എന്നുള്ള ഒരു സ്വപ്നം മാത്രമേ ആ കുട്ടിയുടെ മനസ്സിൽ അന്ന് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ആ സ്വപ്നത്തിന് മാറ്റുകൂട്ടി നിരവധി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയിരിക്കുകയാണ് ഈ മിടുക്കി കുട്ടി.

Click to comment

Leave a Reply

Your email address will not be published.

Most Popular

To Top