നവ്യ ഉപേക്ഷിച്ച ആ കഥാപാത്രം കാരണം ആണ് നയൻതാര ഇന്ന് ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയത്.

സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നായികയാണ് നവ്യാനായർ. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിലേക്ക് എത്തിയത് എങ്കിലും താരത്തിന് മികച്ച കഥാപാത്രങ്ങൾ ലഭിച്ചിരുന്നത് നന്ദനം എന്ന ചിത്രത്തിലെ അഭിനയത്തിനു ശേഷമാണ്. ബാലാമണിയെ അത്ര പെട്ടെന്നൊന്നും ആരും മറന്നു പോകില്ല. സിബി മലയിൽ ഒരുക്കിയ ഇഷ്ടം എന്ന ചിത്രമായിരുന്നു നവ്യയുടെ ആദ്യത്തെ ചിത്രം. നന്ദനത്തിലെ ബാലാമണിക്ക് മികച്ച നടിക്കുള്ള പുരസ്കാരം വരെ നവ്യയെ തേടി എത്തുക എത്തുകയും ചെയ്തിരുന്നു. മറ്റു ഭാഷകളിലും ശക്തമായ സാന്നിധ്യം നവ്യ അറിയിച്ചിട്ടുണ്ട്.

എന്നാൽ നവ്യ ഉപേക്ഷിച്ച തമിഴ് ചിത്രത്തെപ്പറ്റി ആണ് ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്നുപറയുന്നത്. നവ്യയുടെ രണ്ടു ചിത്രങ്ങളും വലിയ വിജയമായി മാറുകയും ചെയ്തു. അതോടൊപ്പം തന്നെ മറ്റൊരു താരത്തെ കരിയറും നിർണായകമായ ഒരു മാറ്റമായിരുന്നു അതെന്ന് ആയിരുന്നു പറഞ്ഞത്. തമിഴ് ചിത്രം അയ്യ ആയിരുന്നു ആ ചിത്രം. നയൻതാരയും ശരത്കുമാറും ആയിരുന്നു ചിത്രത്തിൽ മറ്റു വേഷത്തിലെത്തിയത്. ചിത്രം വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. നയൻതാരയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അയ്യാ. ചിത്രത്തെ ഒരു വാർത്ത എന്ന പാട്ട് വലിയ ഹിറ്റായി.

എന്നാൽ ചിത്രത്തിലേക്ക് അഭിനയിക്കാനായി ആദ്യം ഓഫർ വന്നത് നവ്യ നായർക്ക് ആയിരുന്നു. അന്ന് അന്യഭാഷ ചിത്രത്തിനേക്കാൾ കൂടുതൽ മലയാളസിനിമയിലേക്ക് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നാണ് നവ്യ നായർ പറഞ്ഞത്. അതുകൊണ്ടാണ് അത്തരം ചിത്രങ്ങൾ താൻ വേണ്ട എന്ന് വെച്ചിരുന്നത് എന്നും നവ്യ പറയുന്നു. നവ്യ വേണ്ടെന്നുവച്ച ചിത്രമാണ് നയൻതാര ഏറ്റെടുത്തത്. പിന്നീട് നടന്നത് നയൻതാരയുടെ ഭാഗ്യം നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു. അതിനുശേഷം നയൻതാരയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇപ്പോൾ വീണ്ടും ഒരു ഇടവേളയ്ക്കു ശേഷം നവ്യ നായർ മലയാളസിനിമയിലേക്ക് സജീവസാന്നിധ്യമായി വന്നിരിക്കുകയാണ്.

നയൻതാര ആണെങ്കിൽ ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ പദവിയിലാണ്. ഒരുപക്ഷേ നവ്യാനായർ ആയിരുന്നു ആ കഥാപാത്രം ചെയ്യുന്നതെങ്കിൽ നയൻതാരയ്ക്ക് ഇത്രയും നല്ലൊരു അരങ്ങേറ്റ ചിത്രം തമിഴ് ലഭിക്കുമായിരുന്നില്ല. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിക്കുവാനുള്ള കഴിവ് നയൻതാരയ്ക്ക് ഉണ്ടായിരുന്നു. ഉപേക്ഷിച്ച കല്ല് മൂലക്കല്ല് ആവും എന്നൊക്കെ പറയുന്നത് ഇതിനെപ്പറ്റി ആണെന്ന് തോന്നുന്നു.
