Entertainments

പ്രിയപ്പെട്ടവന് പിറന്നാൾ സമ്മാനം ഒരുക്കി മേഘ്ന, ചീരുവിനായി മേഘ്ന ഒരുക്കിയ സമ്മാനം കണ്ടോ…?

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ വിനയൻ മലയാളസിനിമയിലേക്ക് പരിചയപ്പെടുത്തിയ താരോദയം ആയിരുന്നു മേഘ്നാരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രം വലിയ വിജയമായിരുന്നില്ല എങ്കിലും മേഘ്നരാജ് ആളുകൾക്ക് ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളസിനിമയും കടന്ന് മികച്ച കുറേ സിനിമകളുടെ ഭാഗമായി മേഘന മാറി. നടൻ ചിരഞ്ജീവി സർജയും ആയി പ്രണയത്തിലാവുകയും 10 വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹജീവിതത്തിലേക്ക് പോവുകയും ചെയ്തിരുന്നു. എന്നാൽ 2020ജൂൺ ചിരഞ്ജീവി അകാലത്തിൽ മരണപ്പെട്ടതോടെ മേഘന ആരാധകരുടെ ഹൃദയത്തിൽ ഒരു നൊമ്പരം ആയി മാറുകയായിരുന്നു.

ചിരഞ്ജീവി സർജ മരിക്കുമ്പോൾ നാലു മാസം ഗർഭിണിയായിരുന്നു താരം. ഇവരുടെ കുഞ്ഞിന് ഒരു വയസ്സു കഴിഞ്ഞു. റയാൻ രാജ് സർജ്ജ എന്നാണ് കുഞ്ഞിന് ഇട്ടിരിക്കുന്ന പേര്. ജൂനിയർ ചീരു എന്നാണ് കുഞ്ഞിനെ സോഷ്യൽ മീഡിയയിൽ മുഴുവൻ വിളിക്കുന്നത്. മേഘ്നയുടെ ലോകം തന്നെ ഇപ്പോൾ ജൂനിയർ ചീരുവാണ്. ചീരുവിന്റെ മരണത്തിനുശേഷം സോഷ്യൽ മീഡിയയിൽ മേഘന സജീവസാന്നിധ്യമാണ്.

കുഞ്ഞിൻറെ ചിത്രങ്ങളും ചീരുവിന്റെ ഓർമ്മകളും പങ്കു വെച്ചു ഒക്കെ ആരാധകരുടെ മുൻപിലേക്ക് എത്താറുണ്ട്. ഇപ്പോൾ ഗുരുവിന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസായി ചീരുവിനുള്ള ജന്മദിന സമ്മാനമായി എത്തിയിരിക്കുകയാണ് താരം. ചീരുവിന്റെ ഓർമ്മകൾ നിറഞ്ഞ നിന്നുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു രാജാറാണി തീമാണ് ഫോട്ടോഷൂട്ടിൽ സംവിധാനം ചെയ്തിരിക്കുന്നത്.

ഐ ലവ് യു എന്ന് കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് മേഘനയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒരു പുതിയ തുടക്കം ആകട്ടെ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഫോട്ടോ ഷൂട്ടിനായി ക്യാമറയ്ക്കു മുൻപിൽ എത്തിയ താരം ഉടനെ ബിഗ്ഗ് സ്ക്രീനിലേക്ക് വരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

പ്രിയപ്പെട്ടവന് പിറന്നാൾ സമ്മാനം ഒരുക്കി മേഘ്ന, ചീരുവിനായി മേഘ്ന ഒരുക്കിയ സമ്മാനം കണ്ടോ…?
Click to comment

Leave a Reply

Your email address will not be published.

To Top