കൊച്ചുകുട്ടികളുടെ പ്രകടനങ്ങൾ കാണുന്നതും കേൾക്കുന്നതും എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. വളരെയധികം മികച്ച കുഞ്ഞു പ്രതിഭകളെ വീഡിയോകളിലൂടെ ആളുകൾ കാണാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന കൊച്ചുമിടുക്കി ആണ് തെന്നൽ അഭിലാഷ്. ഗായിക സയനോര ആലപിച്ച ബേങ്കി ബേങ്കി ബൂം എന്ന ഗാനം ചെയ്തതോടെയാണ് ഈ കുട്ടി താരം ജനശ്രദ്ധ നേടി തുടങ്ങിയത്. തുടർന്ന് സിനിമയിലും താരത്തിന് അവസരം ലഭിക്കുകയായിരുന്നു. പരസ്യചിത്രങ്ങളിൽ ആണ് ആദ്യം അഭിനയിച്ചു തുടങ്ങിയത്. അവിടെനിന്നും ചലച്ചിത്ര മേഖലയിലേക്കുള്ള വാതിൽ തുറന്നു കിട്ടുകയായിരുന്നു.

റിലീസ് ആയ ഫോറൻസിക് എന്ന ചിത്രത്തിൽ മംമ്ത മോഹൻദാസും ടോവിനോ തോമസിനൊപ്പം മികച്ച പ്രകടനമായിരുന്നു തെന്നൽ കാഴ്ച വച്ചിരുന്നത്. താരം ഇൻസ്റ്റഗ്രാമിൽ സജീവസാന്നിധ്യമാണ്. കുട്ടി തന്നാൽ എന്ന പ്രൊഫൈലിലൂടെ നിരന്തരം റിലുകളും ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോൾ ഒരു പുത്തൻ വീഡിയോയുമായി ആണ് തെന്നൽ എത്തിരിക്കുന്നത്.. മെഗാസ്റ്റാർ മമ്മൂട്ടിയുടെ നാൻസി റാണി എന്ന ചിത്രത്തിലെ ഗാനമാണ് ഈയൊരു റീലിനു വേണ്ടി തെന്നൽ സെലക്ട് ചെയ്തത്. അഹാന കൃഷ്ണ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നുണ്ട്. ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇതിലെ മികച്ച ഒരു രംഗമായിരുന്നു തെന്നൽ വീഡിയോ ആക്കിയത്. പല ചിത്രങ്ങളിലായി മമ്മൂട്ടി ചെയ്ത കഥാപാത്രത്തിന് സമാനമായ വേഷം അണിഞ്ഞു കൊണ്ട് ക്യാമറയ്ക്ക് മുന്നിൽ പലപ്പോഴും തെന്നൽ എത്തിയത്.
അരുൺ സത്യയാണ് വീഡിയോ എപ്പോഴും ക്രിയേറ്റ് ചെയ്യുന്നത്. തെന്നലിന്റെ അമ്മയുടെ സഹോദരിയായ അനശ്വരയാണ് സ്റ്റൈലിസ്റ്റ്. ഈ വീഡിയോ പുറത്തുവന്ന നിമിഷം മുതൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെന്നൽ സിനിമയിൽ മമ്മൂട്ടിയുടെ അതേ രീതിയിൽ തന്നെയാണ് ആക്ഷൻ.അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഈ കുട്ടി താരത്തിന് ഉള്ളത്.
