Entertainments

അനിയത്തിക്ക് കൂട്ടായി എപ്പോളും മീനാക്ഷി..മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് കാവ്യയും ദിലീപും. സിനിമയിൽ ആളുകൾ ഒരുപാട് ആരാധിച്ചിരുന്ന താരങ്ങൾ ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ആണ് ഒന്നായത്. ഇപ്പോഴും വിമർശനത്തിന്റെ വക്കിൽ നിൽക്കുന്നവരാണെങ്കിലും ഇവരുടെ വിശേഷങ്ങലൊകെവ് അറിയാൻ പ്രേക്ഷകർക്ക് താല്പര്യം കൂടുതലാണ്. അത്തരത്തിൽ ഇപ്പോൾ തന്റെ കുടുംബത്തിലെ പുതിയ ഒരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദിലീപ്.

മകൾ മഹാലക്ഷ്മിയെ ആദ്യാക്ഷരം കുറിപ്പിക്കുന്ന ഒരു ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ദിലീപ് എത്തിയിരിക്കുന്നത്. ദിലീപും കാവ്യയും മകൾ മഹലക്ഷ്മിയെ എഴുത്തിന് ഇരുത്തിയത് ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും ചേച്ചി മീനക്ഷിയും ദിലീപിനൊപ്പമുണ്ടായിരുന്നു. മകള്‍ക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ദിലീപ് പോസ്റ്റില്‍ കുറിക്കുന്നു. ധിലീപി വാക്കുകൾ ഇങ്ങനെ, ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് ദിലീപ് കുറിച്ചത്.

നിരവധിപേരാണ് താരപുത്രിക്ക് ആശംസകളും അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്, ഇവരുടെ ഫാൻസ്‌ പേജിലും ചിത്രങ്ങൾ എത്തിയിട്ടുണ്ട്, ഇപ്പോൾ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗം ആയി മാറുകയാണ്. ഇന്ന് ഒരുപാട് ആരാധകരുള്ള കുട്ടി താരമാണ് മഹാലക്ഷ്മി, ഈ മാസം 20 നാണ് മഹാലക്ഷ്മിയുടെ മൂന്നാമത്തെ ജന്മദിനം, വളരെ വലിയ ആഘോഷ പരിപാടികളാണ് ഈ ദിവസം താര കുടുംബത്തിൽ നടക്കാൻ പോകുന്നത് എന്നാണ് ഇവരുടെ ഫാൻസ്‌ പേജുകളിൽ നിന്ന് അറിയാൻ പറ്റുന്നത് .

മകൾ മീനാക്ഷിയാണ് ഇവരുടെ കുടുംബ ചിത്രങ്ങളുടെ പ്രെത്യകത കൂട്ടുന്നത്. ഇത്തവണയും അതിനൊരു മാറ്റവും വന്നിട്ടില്ല, അനുജതിയും ആയി നിൽക്കുന്ന മീനാക്ഷിയുടെ ചിത്രം കാണാൻ പറ്റുന്നു.

അനിയത്തിക്ക് കൂട്ടായി എപ്പോളും മീനാക്ഷി..മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു
Click to comment

Leave a Reply

Your email address will not be published.

To Top