Entertainments

മലയാള സിനിമയിലെ സ്വാഭാവിക അഭിനയമികവിന്റെ തമ്പുരാന് ഇന്ന് പിറന്നാൾ. അമ്പതിയോമ്പതാം പിറന്നാൾ നിറവിൽ സിദ്ധിഖ്‌.

ഏതു വേഷവും ചെയ്യാൻ ഒരാൾക്ക് സാധിക്കുക എന്നു പറഞ്ഞാൽ അത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോൾ കോമഡി ആണെങ്കിൽ കോമഡി തന്നെ ചെയ്യാം, അതല്ല മറ്റ് രീതിയിലുള്ള കഥാപാത്രങ്ങൾ ആണെങ്കിൽ അത് തന്നെ ചെയ്യാം. എന്നാൽ എല്ലാ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന കഥാപാത്രങ്ങൾ ചെയ്യുവാൻ അത്രയ്ക്ക് കഴിവുള്ള ആളുകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അങ്ങനെ ഒരാളായിരുന്നു സിദ്ദിഖ്. ഏതൊരു കഥാപാത്രവും അദ്ദേഹത്തിൻറെ കയ്യിൽ ഭദ്രമാണ്. അതിപ്പോൾ പ്രതിനായക വേഷമാണെങ്കിലും, നായകവേഷം ആണെങ്കിലും കൂട്ടുകാരനായി ആണെങ്കിലും, സഹതാരമായി ആണെങ്കിലും അതല്ല ഒരുപാട് വേദനകൾ നിറഞ്ഞ ഒരു അച്ഛനായി ആണെങ്കിലും.

എല്ലാം മികച്ച പ്രകടനം തന്നെ ആയിരിക്കും അഭ്രപാളികളിൽ ഈ നടൻ കാഴ്ചവയ്ക്കുന്നത്.ചില മൂളലുകളിൽ കൊണ്ടുപോലും സാധാരണമായി ജീവിക്കുവാൻ കഴിയുന്ന ഒരു വ്യക്തി. ദൃശ്യം എന്ന ചിത്രം കണ്ടവർക്ക് മനസ്സിലാകും എത്രത്തോളം മികച്ച അഭിനയമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത് എന്ന്. ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ 59 ആം പിറന്നാൾ നിറവിലാണ് സിദ്ദിഖ്. 1985 മുതൽ സിനിമാലോകത്തും സജീവസാന്നിധ്യമാണ് സിദ്ദീഖ്. 36 വർഷമായി സിനിമയുടെ സമസ്ത മേഖലകളിലും അദ്ദേഹത്തിൻറെ സാന്നിധ്യം കാണാൻ സാധിക്കുന്നുണ്ട്. നന്ദനം എന്ന ചിത്രത്തിലൂടെ മികച്ച ഒരു നിർമാതാവായി മാറിയ സിദ്ദിഖ് ചിത്രത്തിലെ കഥാപാത്രത്തിലൂടെയും നമ്മെ അവിസ്മരണീയമാക്കി.

ഒരു നടന് ഇത്രത്തോളം മികച്ച രീതിയിൽ അഭിനയിക്കുവാൻ സാധിക്കുമോ എന്ന് നമുക്ക് തോന്നിപ്പോകുന്ന നിമിഷങ്ങൾ. പല ചിത്രങ്ങളിലും അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്ന് തന്നെ നമുക്ക് തോന്നും. അത്രയ്ക്ക് മികച്ച അഭിനയമായിരുന്നു. കോമഡി രംഗങ്ങൾ ആണെങ്കിലും അനായാസം കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുന്നു. ഒരു പ്രത്യേക കഴിവുണ്ടായിരുന്നതും ആളുകൾ ഏറ്റെടുത്തത് ആയിരുന്നു. ചിരിയുണർത്തി ഗോഡ്ഫാദർ എന്ന ചിത്രവും ഇൻ ഹരിഹർ നഗർ എന്ന ചിത്രവുമായിരുന്നു സിദ്ദിഖിന്റെ അഭിനയജീവിതത്തിൽ തന്നെ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത് ആയിരുന്നു. ഇനിയും നിരവധി വർഷങ്ങൾ മലയാള സിനിമയിൽ സിദ്ദിഖ് എന്ന നടനെ ആവശ്യമാണ്.

മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് എന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി സിദ്ധിഖ്‌ ഉണ്ടാകും. ദിലീപ് നായകനായി എത്തുന്ന വോയിസ് ഓഫ് സത്യനാഥൻ ആണ് ഇപ്പോൾ റിലീസിനൊരുങ്ങിരിക്കുന്ന സിദ്ദിഖിന്റെ പുതിയ ചിത്രം. അണിയറയിൽ ഇനിയും നിരവധി ചിത്രങ്ങളുമായി തിരക്കിലാണ് താരം.

മലയാള സിനിമയിലെ സ്വാഭാവിക അഭിനയമികവിന്റെ തമ്പുരാന് ഇന്ന് പിറന്നാൾ. അമ്പതിയോമ്പതാം പിറന്നാൾ നിറവിൽ സിദ്ധിഖ്‌.
4 Comments

4 Comments

  1. Muhammad shafeel

    01/10/2021 at 2:48 pm

    Happy birth day dear ikka

  2. Ansar pallikkara

    01/10/2021 at 3:06 pm

    Happy birthday dear ikka

  3. Anonymous

    01/10/2021 at 4:01 pm

    സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ.🎂

  4. Kajahussain

    02/10/2021 at 7:08 pm

    Happy Birthday

Leave a Reply

Your email address will not be published.

To Top