കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് നടി ഗായത്രി സുരേഷുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്. ഒരു അപകടം നടന്ന സ്ഥലത്ത് നിന്നുള്ളതായിരുന്നു ഈ വീഡിയോ. ഗായത്രിയും സുഹൃത്തും കൂടി കാറിൽ യാത്ര ചെയ്തപ്പോൾ ഇടിച്ചിരുന്നു എന്നും പിന്നീട് ആ വണ്ടി മറ്റൊരു വണ്ടിയിൽ ഇടിച്ചു അതിനു ശേഷം നിർത്താതെ പോയിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു ഗായത്രിയും സുഹൃത്തിനെയും നാട്ടുകാർ പിടികൂടിയിരിക്കുന്നത്. ശേഷം ഇരുവരെയും നാട്ടുകാർ ചോദ്യം ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. താരത്തിന്റെ വീഡിയോകൾ വൈറലായതോടെ യഥാർത്ഥത്തിൽ സംഭവിച്ചത് ആണെന്ന് വ്യക്തമാക്കിക്കൊണ്ട് ഗായത്രി രംഗത്തെത്തിയിരുന്നു.

അപകടം നടന്ന ശേഷം നിർത്താതെ പോകണമെന്ന് താൻ കരുതിയതെന്നും ഭയം മൂലമാണ് നിർത്താതെ പോയി എന്നും താൻ ഒരു നടി ആയതുകൊണ്ട് എല്ലാവരും തന്നെ മനസ്സിലാകും എന്ന് ഭയമുണ്ടായിരുന്നു എന്നൊക്കെയാണ് പറയുന്നത്. സംഭവത്തെ കുറിച്ച് ഒരു വിശദീകരണം നൽകിയ താരത്തിന് പരിഹാസ്യമായ ട്രോളുകൾ ആയിരുന്നു ലഭിച്ചിരുന്നതായും സുഹൃത്ത് സഞ്ചരിച്ച കാർ വാഹനത്തിൽ ഇടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചു എന്നാണ് അവിടെ കൂടിയിട്ടുള്ളവരുടെ ആരോപണം, വീഡിയോയിൽ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചത് കാണാൻ സാധിക്കുന്നുണ്ട്. തടഞ്ഞുവെച്ചവരോടെ ഗായത്രി മാപ്പ് പറയുന്നതും കാണാൻ സാധിക്കുന്നുണ്ട്.
താരത്തിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു, എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി ആളുകൾ എനിക്ക് മെസ്സേജ് അയച്ചിരുന്നു. നിങ്ങൾക്ക് എന്നെ പറ്റി ഒരു മോശം വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ പങ്കുവയ്ക്കുന്നത്. ഞങ്ങൾ കാക്കനാട്ടേക്ക് പോവുകയായിരുന്നു. അപ്പോൾ മുമ്പിൽ ഒരു വണ്ടി ഉണ്ടായിരുന്നു. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു, അങ്ങനെയാണ് അപകടം ഉണ്ടാകുന്നത്. വാഹനങ്ങളുടെ സൈഡ് മിറർ പോയിരുന്നു. ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല, ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് വെച്ചാൽ വാഹനം നിർത്താൻ ഞങ്ങൾ വണ്ടി വിട്ടുപോയി, ഞാനൊരു നടി ആണല്ലോ ആ വാഹനത്തിൽ എന്നെ കാണുമ്പോൾ അവിടെയുള്ള ജനങ്ങൾ അവസ്ഥ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ഒരു ഭയം ഉണ്ടായിരുന്നു.
അത് പേടിച്ച് ഞങ്ങൾ നിർത്താതെ പോയത് മാത്രമാണ്. അവർ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലിൽ ഞങ്ങളെ ചെയ്സ് ചെയ്തു പിടിച്ചു. പിന്നീട് ഞങ്ങൾ ഒരുപാട് നേരം അവരുടെ മാപ്പ് പറഞ്ഞു. പക്ഷേ അവർ പോലീസ് വരാതെ വിടില്ല എന്ന് പറഞ്ഞു വണ്ടി നിർത്താതെ പോയത്, പോലീസ് എത്തി കാര്യങ്ങൾ ഒത്തുതീർപ്പാക്കി ആ സംഭവത്തിൽ ആർക്കും ഒരു പോറൽ പോലും ഏറ്റിട്ടില്ല. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗായത്രി വ്യക്തമാക്കുന്നത് താൻ മദ്യപിച്ചിരുന്നുവെന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്..എന്നാൽ സോഷ്യൽ മീഡിയ ആളുകൾക്ക് ഏറെ നുണകളും പറയാൻ കഴിയും.
പോലീസിന് സത്യം അറിയാം, കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.. ആർക്കും പരിക്കില്ല. പൊതുവായി ഒരു പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ ആളുകൾ കുറച്ചു മാന്യത പാലിക്കണമെന്ന് ആണ് എൻറെ ആഗ്രഹം. കഴമ്പില്ലാത്ത നുണകൾ പ്രചരിപ്പിക്കുന്നതിനും മുൻപ് ഞാൻ ഒരു പെൺകുട്ടിയാണ് അവർക്ക് പരിഗണിക്കുമായിരുന്നു. എൻറെ കുടുംബം തന്നെ ഈ സംഭവുമായി ബന്ധപ്പെട്ട് വഴക്കു പറഞ്ഞിരുന്നു. ഞാൻ രണ്ടുദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടുമെന്ന് അറിയാം. അതിനുശേഷം അവർക്ക് പുതിയൊരാളെ ലഭിക്കും. അപ്പോൾ അവർ എന്നെ മറക്കും എന്നാണ് ഗായത്രി കൂട്ടിച്ചേർക്കുന്നത്.
