Entertainments

മമ്മൂട്ടിക്കും മോഹൻലാലിനും പൃഥിക്കും പുറമെ ദുൽഖർ സൽമാനും ഗോൾഡൻ വിസ സ്വീകരിച്ചു.

മെഗാസ്റ്റാറിന്റെ മകൻ ആയിട്ടും ആ ഒരു ലേബൽ ദുരുപയോഗം ചെയ്യാതെ സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തി ആയിരുന്നു ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന നവാഗതർ അണിനിരക്കുന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖർ സൽമാൻ മലയാളസിനിമയിലേക്ക് എത്തിയത്. മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരു താരമായി പിന്നീട് ദുൽഖർസൽമാൻ മാറുകയായിരുന്നു. യുവത്വത്തിൻറെ ഹരമായിരുന്നു ദുൽഖർ സൽമാൻ മാറിയിരുന്നത്. മെഗാസ്റ്റാറിന്റെ മകനെന്ന ലേബലിനപ്പുറം ആളുകൾ ദുൽഖർ സൽമാനെ ഇഷ്ടപ്പെട്ട തുടങ്ങിയ നിമിഷങ്ങൾ ആയിരുന്നു അത്.

വിക്രമാദിത്യൻ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു ദുൽഖർ സൽമാൻ. ആളുകൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു പിടി മനോഹരമായ ചിത്രങ്ങൾ ദുൽഖർ സൽമാൻ സമ്മാനിച്ചു. മമ്മൂക്കയും ലാലേട്ടനും പൃഥ്വിയും എല്ലാം കരസ്ഥമാക്കിയ ഗോൾഡൻ വിസ ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നായകനായ ദുൽഖർ സൽമാനും സ്വന്തമാക്കിയിരിക്കുകയാണ്. മലയാള സിനിമയിൽ ഇവരെക്കൂടാതെ നടന്മാരായ മിഥുൻ രമേശും ടോവിനോ തോമസും നടിയായ നൈല ഉഷ എന്നിവരാണ് ഗോൾഡ് വിസ നേടിയിട്ടുള്ളത്. വിവിധ മേഖലകളിൽ സംഭാവന നൽകിയ വ്യക്തികളാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.

രണ്ടുവർഷം കൂടുമ്പോൾ പുതുക്കുന്ന എംപ്ലോയ്മെൻറ് വിസയ്ക്ക് പകരം പത്തുവർഷത്തേക്ക് വിസ അനുവദിക്കുന്നത് ആണ് ഗോൾഡൻ വിസാ. നേരത്തെതന്നെ ഷാരൂഖ് ഖാൻ ഉൾപ്പെടെ ഉള്ള ബോളിവുഡ് താരങ്ങൾക്കും സാനിയ മിർസ ഉൾപ്പെടെയുള്ള കായികതാരങ്ങൾക്കും ഗോൾഡൻ വിസാ ലഭിച്ചിട്ടുണ്ട്.. അബുദാബി കൾച്ചർ ആൻഡ് ടൂറിസം വകുപ്പിൻറെ അണ്ടർ സെക്രട്ടറിയായ ഹിസ് എക്സലൻസി സാവൂദ് അബ്ദുളസീസ് അൽ ഹൊസാനിയിൽ നിന്നുമാണ് ദുൽഖർ സൽമാൻ ഗോൾഡൻ വിസ സ്വീകരിച്ചത്.

അബുദാബിയുടെ സാംസ്കാരികരംഗത്തും വിനോദസഞ്ചാര രംഗത്ത് വലിയ വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തിൽ ഏറ്റവും വലിയൊരു പങ്ക് വഹിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. 20 വർഷത്തോളമായി അബുദാബിയുടെ ഉന്നമനത്തിനായി അഹോരാത്രം അധ്വാനിക്കുന്ന അദ്ദേഹം അബുദാബിയുടെ അണ്ടർ സെക്രട്ടറിയായി നിയമിതനായ ശേഷം വലിയ പുരോഗതിയാണ് രാജ്യം കൈവരിച്ച കൊണ്ടിരിക്കുന്നത്. നാല് ഭാഷകളിൽ അഭിനയിച്ച് മികച്ച ഒരു പ്രശംസ ഏറ്റുവാങ്ങിയ നടൻ കൂടിയാണ് ദുൽഖർ സൽമാൻ എന്ന് പറയാതെ വയ്യ. ദുൽഖർസൽമാൻ ഗോൾഡൻ വിസ സ്വീകരിക്കുന്ന ചിത്രങ്ങൾ താരം തന്നെയാണ് ഓഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകർക്ക് മുൻപിലേക്ക് എത്തിച്ചിരിക്കുന്നത്. ഇപ്പോൾ സിനിമയിലെ പല പ്രമുഖർക്കും ഈ ഗോൾഡൻ വിസ കിട്ടി എന്നതും ശ്രദ്ധേയമാണ്.

Click to comment

Leave a Reply

Your email address will not be published.

Most Popular

To Top